play-sharp-fill
മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍; പരിഗണിക്കുന്നത് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികൾ; ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ വൻ പ്രതിഷേധം

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍; പരിഗണിക്കുന്നത് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികൾ; ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ വൻ പ്രതിഷേധം

സ്വന്തം ലേഖിക

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍.


രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്.

എന്നാൽ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമാണ് ഉയരുന്നത്. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം.

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഇനിയും മുമ്ബോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍ സിദ്ദീഖും ഉണ്ണിമുകുന്ദനും ഫേസ്ബുക്ക് പോസ്റ്റിട്ടു.

സ്വന്തം ജീവന് വലുതായി മറ്റൊന്നുമില്ലെന്ന് നടി സുബി സുരേഷ് അഭിപ്രായപ്പെട്ടു. ജൂഡ് ആന്‍റണി ജോസഫ്, രഞ്ജിത് ശങ്കര്‍ തുടങ്ങിയ സംവിധായകരും, ഗായകന്‍ നജീം അര്‍ഷാദുമെല്ലാം പ്രതിഷേധ സ്വരം ഉയര്‍ത്തി. ഡാം വിഷയം സജീവമായതോടെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.