ലോറിയെ മറികടക്കാൻ ശ്രമം : എതിരെ വന്ന കാറിൽ ഇടിച്ചു 7 പേർക്ക് പരിക്ക്
കോഴിക്കോട് : മുക്കം സംസ്ഥാനപാതയിൽ കുടുക്കിൽ ഉമ്മറത്ത് കാറുകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
താമരശ്ശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിത വേഗതയിൽ മുന്നിൽ ഉണ്ടായിരുന്ന ലോറിയ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇരു കാറുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.
ഇരു കാറുകളിലെയും യാത്രക്കാരായ അത്തോളിക്കൂട്ടിൽ ഷമീം, ജസീറ, ആയിഷ, സിയാൻ, ഷിഫ്ര, ഷിബ, സലാഹുദ്ധീൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.
Third Eye News Live
0