കൊലപാതകത്തിന് മുൻപ് അനിയും, രജനിയും കാമുകനും ചേർന്ന് ലൈംഗിക ബന്ധം: മൃതദേഹം ഒളിപ്പിക്കാൻ തോന്നിച്ചത് സഹോദരന്റെ മരണം കണ്ടതിനെ തുടർന്നു; ആറ്റിലുപേക്ഷിച്ച മൃതദേഹം പൊങ്ങി വന്നത് നിർണ്ണായകമായി

കൊലപാതകത്തിന് മുൻപ് അനിയും, രജനിയും കാമുകനും ചേർന്ന് ലൈംഗിക ബന്ധം: മൃതദേഹം ഒളിപ്പിക്കാൻ തോന്നിച്ചത് സഹോദരന്റെ മരണം കണ്ടതിനെ തുടർന്നു; ആറ്റിലുപേക്ഷിച്ച മൃതദേഹം പൊങ്ങി വന്നത് നിർണ്ണായകമായി

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: നാടിനെ നടുക്കിയ ദുരൂഹമായ കൊലപാതകത്തിന്റെ ഞെട്ടൽ നാട്ടുകാർക്ക് മാറിയിട്ടില്ല. കാമുകിയും കാമുകനും ചേർന്നു ഒരു യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വാർത്തകൾ.

മൂന്നു പേരും ചേർന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് യുവതിയെ കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈനകരിയിൽ അനിത എന്ന യുവതിയെ കൊലപ്പെടുത്താൻ രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണത്തോടെയാണ് ഈ കൊലപാതകത്തിലേയ്ക്കു രജനി മാതൃകയാക്കിയത്.

രജനിയുടെ (38) സഹോദരൻ കായലിൽ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്‌ബോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയതെന്നു പൊലീസ് പറഞ്ഞു. എന്നാൽ രജനിയുടെ പദ്ധതി പൊളിച്ചത് മഴയും തോട്ടിലെ ഒഴുക്കുമാണ്.

പുന്നപ്ര തെക്ക് തോട്ടുങ്കൽ അനിതയെ (32) കൊലപ്പെടുത്തിയ കേസിലാണ് മലപ്പുറം നിലമ്ബൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദനും (36) ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന രജനിയും അറസ്റ്റിലായത്.

കേസിൽ ഇരുവരും മാത്രമേ പങ്കാളികളായുള്ളൂ എന്നാണു പൊലീസിന്റെ നിഗമനം.

10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിയുകയായിരുന്നു,? . പോസ്റ്റ്‌മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അനിതയുമായുള്ള ബന്ധത്തെ എതിർത്ത രജനിയാണ് അനിതയെ ഒഴിവാക്കാൻ കൊലപ്പെടുത്തുകയെന്ന നിർദേശം വച്ചത്.

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു ഫേസ്ബുക്കിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് തുടർന്ന് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി.

ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്.

ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. കനത്തമഴയിൽ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.