ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അ‌പകടം ; പ്രതിശ്രുത വരൻ മരിച്ചു

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അ‌പകടം ; പ്രതിശ്രുത വരൻ മരിച്ചു

സ്വന്തം ലേഖകൻ

കാസർകോട്: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അ‌പകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്ച ​വൈകിട്ടായിരുന്നു അ‌പകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്.

അ‌ഷ്റഫിന്റെ തലയ്ക്കാണ് പരിക്കേറ്റത്. അ‌പകടം നടന്നയുടൻ അ‌ഷ് റഫിനെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അ‌ഷ് റഫിന്റെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ മാസം 17ന് അഷ്റഫിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

ഗൾ‌ഫിലായിരുന്ന യുവാവ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.