പുടിന്റെ കാമുകി ഗർഭിണി; 69-ാം വയസിൽ അച്ഛനാകാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ

പുടിന്റെ കാമുകി ഗർഭിണി; 69-ാം വയസിൽ അച്ഛനാകാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ

സ്വന്തം ലേഖകൻ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വീണ്ടും അച്ഛനാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. അ‌ന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റി​പ്പോർട്ട് ചെയ്തത്.

69ാം വയസ്സിലാണ് വ്‌ലാഡിമിർ പുട്ടിൻ വീണ്ടും അച്ഛനാകാനൊരുങ്ങുന്നത്.മുൻ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) ഗർഭിണിയാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വീണ്ടും അമ്മയാകാൻ പോകുന്നതായി അലീന തന്നെയാണ് പ്രഖ്യാപിച്ചത്.ക്രെംലിൻ രഹസ്യങ്ങൾ പുറത്തുവിടുന്ന ജനറൽ എസ്വിആർ എന്ന ടെലിഗ്രാം ചാനലാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.

അലീനയിൽ പുട്ടിനു രണ്ടു മക്കളുണ്ട്. അലീനയിൽ പുട്ടിന് ഏഴും മൂന്നും വയസ്സുള്ള 2 ആൺമക്കളാണുള്ളത്. മുൻഭാര്യയിൽ 2 പെൺമക്കളുമുണ്ട്. മൂത്ത മകൾ മരിയയ്ക്ക് 37 വയസ്സ്.

രണ്ട് ഒളിംപിക് മെഡലുകളും 14 ലോകചാംപ്യൻഷിപ്പുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുള്ള അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു.