കാസർ​ഗോഡ് ഹരീഷ് കൊലപാതകം; കൊലപാതകത്തിനുപയോ​ഗിച്ച കത്തിയും ചോര പുരണ്ട ഷര്‍ട്ടും കണ്ടെടുത്തു: നാലാമനായി തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകൻ

കാസർ​ഗോഡ്: കുമ്പള നായ്ക്കാപ്പിലെ ഓയില്‍ മില്‍ ജീവനക്കാരന്‍ ഹരീഷിനെ (38) വെട്ടിക്കൊന്ന സംഭവത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത മുഖ്യപ്രതി കുമ്പള കുണ്ടങ്കാരടുക്കയിലെ ശ്രീനിലയത്തില്‍ ശരത്ത് എന്ന ശ്രീകുമാറിനെ (27) കാസര്‍​ഗോഡ് ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുമായി കുമ്പള പൊലീസ് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നായ്ക്കാപ്പിന് സമീപത്തെ തോട്ടില്‍ നിന്ന് രക്തം പുരണ്ട ഷര്‍ട്ടും കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെടുത്തു. ഹരീഷിനെ കൊലപ്പെടുത്തിയ ശേഷം കാറില്‍ എത്തി തോട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കണ്ടെടുത്ത തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന നാലാമനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കാറില്‍ കറങ്ങിയ സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം പൊലീസ് വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് കൊലക്കേസില്‍ പിടിക്കപ്പെടുമെന്നു ഭയന്ന് തൂങ്ങി മരിച്ച കുണ്ടങ്കാരടുക്ക കോളനിയിലെ ചേതന്‍ -ഗ്ലാഡിസ് ദമ്പതികളുടെ മകന്‍ റോഷന്‍ (21), ആനന്ദന്‍ -പരേതയായ പ്രേമ ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടും മൂന്നും പ്രതികള്‍ തന്നെയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ ശ്രീകുമാര്‍ ഇവര്‍ ഇരുവരും കൊലപാതകം നടത്താന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഹരീഷിന്റെ കൊലപാതകം നടത്താന്‍ മറ്റു ചിലര്‍ കൂടി ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 1000 രൂപ വീതം തരാമെന്ന് പറഞ്ഞു ഉറ്റചങ്ങാതിയായ ശ്രീകുമാര്‍ വിളിച്ചപ്പോള്‍ ആണ് റോഷനും മണിയും കൊലപാതകം നടത്താന്‍ കൂട്ടിന് പോയതെന്ന വിവരവും പുറത്തുവന്നു. ശ്രീകുമാറിന്റെ വീടിന് തൊട്ടടുത്താണ് ഇരുവരും താമസിക്കുന്നത്. എന്നും വൈകിട്ട് ഇവര്‍ ‘കൂടാറുണ്ട്’ ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് മുഖ്യപ്രതി ശ്രീകുമാര്‍ മണികണ്ഠനെ ഫോണില്‍ വിളിച്ചത്. ഈ സമയം രാത്രി ഭക്ഷണം കഴിച്ചു ഇരിക്കുകയായിരുന്നു മണികണ്ഠന്‍. പണം തരാമെന്ന് ഏറ്റപ്പോള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തു.

മണല്‍ കടത്താന്‍ വിളിക്കുന്നു എന്നാണ് വീട്ടില്‍ പറഞ്ഞത്. മണിയാണ് റോഷനെ വിളിച്ചു വരുത്തി കൊണ്ടുപോയത്. ശ്രീകുമാറിന്റ കാറില്‍ കയറി ഹരീഷിന്റെ വീടിന് സമീപം എത്തുകയും നൂറു മീറ്റര്‍ അകലെ കാത്തിരുന്ന ശേഷം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം എല്ലാവരും മുങ്ങി. ‘മണല്‍’ കടത്താന്‍ പോയ റോഷനെയും മണിയേയും പുലര്‍ന്നിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. എല്ലാവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. വൈകുന്നേരം ആറു മണിക്ക് തൂങ്ങിമരിച്ചുവെന്ന വിവരമാണ് അറിയുന്നതെന്ന് റോഷന്റെ പിതൃസഹോദരന്‍ ബാബു പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കൊവിഡ് പരിശോധന നടത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്.

അറസ്റ്റ് ഭയന്ന് തന്നെയാണ് യുവാക്കള്‍ തൂങ്ങിമരിച്ചതെന്ന് കുമ്പള എസ്.ഐ സന്തോഷ്‌ കുമാര്‍ പറഞ്ഞു. തൂങ്ങിമരിച്ച യുവാക്കളുടെ മൃതദേഹം കാസര്‍​ഗോ ജനറല്‍ ആശുപത്രിയില്‍ കുമ്ബള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന്കാസർ​ഗോഡ് ഹരീഷ് കൊലപാതകം; കൊലപാതകത്തിനുപയോ​ഗിച്ച കത്തിയും ചോര പുരണ്ട ഷര്‍ട്ടും കണ്ടെടുത്തു: നാലാമനായി തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകൻ

കാസർ​ഗോഡ്: കുമ്പള നായ്ക്കാപ്പിലെ ഓയില്‍ മില്‍ ജീവനക്കാരന്‍ ഹരീഷിനെ (38) വെട്ടിക്കൊന്ന സംഭവത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത മുഖ്യപ്രതി കുമ്പള കുണ്ടങ്കാരടുക്കയിലെ ശ്രീനിലയത്തില്‍ ശരത്ത് എന്ന ശ്രീകുമാറിനെ (27) കാസര്‍​ഗോഡ് ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുമായി കുമ്പള പൊലീസ് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നായ്ക്കാപ്പിന് സമീപത്തെ തോട്ടില്‍ നിന്ന് രക്തം പുരണ്ട ഷര്‍ട്ടും കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെടുത്തു. ഹരീഷിനെ കൊലപ്പെടുത്തിയ ശേഷം കാറില്‍ എത്തി തോട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കണ്ടെടുത്ത തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന നാലാമനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കാറില്‍ കറങ്ങിയ സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം പൊലീസ് വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് കൊലക്കേസില്‍ പിടിക്കപ്പെടുമെന്നു ഭയന്ന് തൂങ്ങി മരിച്ച കുണ്ടങ്കാരടുക്ക കോളനിയിലെ ചേതന്‍ -ഗ്ലാഡിസ് ദമ്പതികളുടെ മകന്‍ റോഷന്‍ (21), ആനന്ദന്‍ -പരേതയായ പ്രേമ ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടും മൂന്നും പ്രതികള്‍ തന്നെയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ശ്രീകുമാര്‍ ഇവര്‍ ഇരുവരും കൊലപാതകം നടത്താന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഹരീഷിന്റെ കൊലപാതകം നടത്താന്‍ മറ്റു ചിലര്‍ കൂടി ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 1000 രൂപ വീതം തരാമെന്ന് പറഞ്ഞു ഉറ്റചങ്ങാതിയായ ശ്രീകുമാര്‍ വിളിച്ചപ്പോള്‍ ആണ് റോഷനും മണിയും കൊലപാതകം നടത്താന്‍ കൂട്ടിന് പോയതെന്ന വിവരവും പുറത്തുവന്നു. ശ്രീകുമാറിന്റെ വീടിന് തൊട്ടടുത്താണ് ഇരുവരും താമസിക്കുന്നത്. എന്നും വൈകിട്ട് ഇവര്‍ ‘കൂടാറുണ്ട്’ ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് മുഖ്യപ്രതി ശ്രീകുമാര്‍ മണികണ്ഠനെ ഫോണില്‍ വിളിച്ചത്. ഈ സമയം രാത്രി ഭക്ഷണം കഴിച്ചു ഇരിക്കുകയായിരുന്നു മണികണ്ഠന്‍. പണം തരാമെന്ന് ഏറ്റപ്പോള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തു.

മണല്‍ കടത്താന്‍ വിളിക്കുന്നു എന്നാണ് വീട്ടില്‍ പറഞ്ഞത്. മണിയാണ് റോഷനെ വിളിച്ചു വരുത്തി കൊണ്ടുപോയത്. ശ്രീകുമാറിന്റ കാറില്‍ കയറി ഹരീഷിന്റെ വീടിന് സമീപം എത്തുകയും നൂറു മീറ്റര്‍ അകലെ കാത്തിരുന്ന ശേഷം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം എല്ലാവരും മുങ്ങി. ‘മണല്‍’ കടത്താന്‍ പോയ റോഷനെയും മണിയേയും പുലര്‍ന്നിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. എല്ലാവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. വൈകുന്നേരം ആറു മണിക്ക് തൂങ്ങിമരിച്ചുവെന്ന വിവരമാണ് അറിയുന്നതെന്ന് റോഷന്റെ പിതൃസഹോദരന്‍ ബാബു പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കൊവിഡ് പരിശോധന നടത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്.

അറസ്റ്റ് ഭയന്ന് തന്നെയാണ് യുവാക്കള്‍ തൂങ്ങിമരിച്ചതെന്ന് കുമ്പള എസ്.ഐ സന്തോഷ്‌ കുമാര്‍ പറഞ്ഞു. തൂങ്ങിമരിച്ച യുവാക്കളുടെ മൃതദേഹം കാസര്‍​ഗോ ജനറല്‍ ആശുപത്രിയില്‍ കുമ്ബള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസ് മൊഴിയെടുത്തു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.