മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എം.പി ഗോവിന്ദൻ നായർ അന്തരിച്ചു

മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എം.പി ഗോവിന്ദൻ നായർ അന്തരിച്ചു

സ്വന്തം ലേഖകൻ

മുട്ടമ്പലം: മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന ഈരയിൽക്കടവ് സുധർമ്മത്തിൽ അഡ്വ.എം.പി ഗോവിന്ദൻ നായർ അന്തരിച്ചു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.

അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് പ്രതിനിധി, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം പിന്നീട്.