ആൾതാമസമില്ലാത്ത വീട്ടിൽ  കടന്ന് പാചകം ചെയ്ത് കഴിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പൊലീസ് പിടിയിൽ; കൊല്ലത്ത് മോഷണശ്രമത്തിനിടെയാണ് ജോസും കൂട്ടാളിയും പിടിയിലായത്

ആൾതാമസമില്ലാത്ത വീട്ടിൽ കടന്ന് പാചകം ചെയ്ത് കഴിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പൊലീസ് പിടിയിൽ; കൊല്ലത്ത് മോഷണശ്രമത്തിനിടെയാണ് ജോസും കൂട്ടാളിയും പിടിയിലായത്

സ്വന്തം ലേഖകൻ

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസ് പിടിയിൽ. കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്. 200 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്. മോഷണത്തിനു കയറുന്ന വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ ജോസ് മടങ്ങൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊട്ട ജോസിന്റെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി നിരവധി കേസുകൾ ജോസിന്റെ പേരിലുണ്ട്.

പണി പൂർത്തിയാക്കി പാല് കാച്ച് കർമം നടത്താനിരുന്ന ആൾതാമസമില്ലാത്ത വീട്ടിൽ മതിൽ ചാടി കടന്ന് എത്തിയ മൊട്ട ജോസ് ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി യിൽ പതിഞ്ഞു. ദൃശ്യങ്ങൾ വീട്ടുടമയയുടെ മൊബൈൽ ഫോണിൽ കിട്ടിയതോടെ വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ വീട്ടിൻ്റെ മതിൽ ചാടി രക്ഷപ്പെടാൻ നോക്കിയ മൊട്ട ജോസിനെയും കൂടെയുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളെയും പിടികൂടി. മുന്നംഗ സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഒരാൾ രക്ഷപ്പെട്ടു.

നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും മൂന്നാമനെ കണ്ടു കിട്ടിയില്ല. നിരവധി മോഷണകേസിലെ പ്രതിയാണ് മൊട്ട ജോസ്. പോലീസ് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് മോഷണ ശ്രമത്തിനിടയിൽ പിടിയിലായത്.

നഗരത്തിൽ വിവിധയിടങ്ങളിൽ മോഷണം നടത്തി ജോസ് എന്ന മൊട്ട ജോസ് മുങ്ങിയിട്ട് ഒരു മാസത്തോളമായിരുന്നു. ജോസിനെ പിടികൂടാൻ പോലീസ് പിന്നാലെ പായുമ്പോൾ ഇയാള്‍ തടിതപ്പുകയായിരുന്നു. അന്വേഷണത്തിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രപരിസരത്തും കായംകുളത്ത്‌ ബസുകളിലും മൊട്ട ജോസിനെ കണ്ടവർ അറിയിച്ചിട്ടും പിടികൂടാനായില്ല.