കൂളിംങ് ഫിലിമുമായി കറങ്ങുന്ന സർക്കാർ വാഹനങ്ങൾക്കും ഇനി പിടിവീഴും: വഴിയിൽ തടഞ്ഞു നിർത്തി പരിശോധനയില്ല; ക്യാമറകൾ ക്ലിക്കടിച്ച് നോട്ടീസ് വീട്ടിലെത്തിക്കും; ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ച കോട്ടയത്തും ഇറങ്ങും

കൂളിംങ് ഫിലിമുമായി കറങ്ങുന്ന സർക്കാർ വാഹനങ്ങൾക്കും ഇനി പിടിവീഴും: വഴിയിൽ തടഞ്ഞു നിർത്തി പരിശോധനയില്ല; ക്യാമറകൾ ക്ലിക്കടിച്ച് നോട്ടീസ് വീട്ടിലെത്തിക്കും; ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ച കോട്ടയത്തും ഇറങ്ങും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൂളിംങ് ഫിലിമുമായി കറങ്ങി നടക്കുന്ന സർക്കാർ സ്വകാര്യ വാഹനങ്ങൾക്കും ഇനി പിടിവീഴും. കൂളിംങ് പേപ്പറും സ്‌ക്രീനും കട്ടിങ്ങുമായി റോഡിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ സ്‌ക്രീനുമായാണ് ഇപ്പോൾ റോഡിലിറങ്ങുന്നത്. ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാകും പരിശോധന നടത്തി നടപടികൾ എടുക്കുക.

ഹൈക്കോടതി, സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്‌ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെ മുതൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ കർട്ടനിട്ട കാറുകൾ എന്നിവയ്‌ക്കെതിരെ നടപടിയുണ്ടാവും.

ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ- ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഞായറാഴ്ച മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.