വീണ്ടും വില്ലനായി കൊമ്പൻ: മദപ്പാടിന് ശേഷം കെട്ടഴിച്ച കൊമ്പൻ രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും വില്ലനായി കൊമ്പൻ: മദപ്പാടിന് ശേഷം കെട്ടഴിച്ച കൊമ്പൻ രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ആനകൾ അക്രമകാരികളാകുന്ന സംവങ്ങൾ അടുത്തിടെ കേരളത്തിൽ കുറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ അപ്രതീക്ഷിതമായി കൈവിട്ടു പോയ കൊമ്പൻ രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നതാണ് ഇപ്പോൾ തിരുവനന്തപുരത്തു നിന്നും പുറത്തു വരുന്ന വാർത്തകൾ.

നെയ്യാറ്റിൻകര അരുവിപ്പുറം ആയയിൽ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ഗൗരിനന്ദൻ എന്ന കൊമ്പനാനയാണ് പാപ്പാനെ ചവിട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് ഇടഞ്ഞ ആന അക്രമാസക്തനാകുകയായിരുന്നു. മരിച്ച വിഷ്ണു് കൊല്ലം സ്വദേശിയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ദിവസങ്ങളായി മദപ്പാടിലായിരുന്ന ആനയെ ഇന്നാണ് പുറത്തിറക്കിയത്. പാപ്പാനെ ആന തുമ്പിക്കയ്യിലെടുത്ത് നിലത്തടിക്കുകയായിരുന്നു. ആനയുടെ മുന്നിൽ നിന്നും വഴുതി മാറാൻ വിഷ്ണു ശ്രമിച്ചെങ്കിലും തുമ്പിക്കൈ ഉപയോഗിച്ചു വലിച്ച് മുന്നിലേയ്ക്കിട്ട് വീണ്ടും ചവിട്ടി.

ആനയെ പിന്നീട് തളച്ചതായി സ്ഥലത്തെത്തിയ മാരായമുട്ടം പൊലീസ് അറിയിച്ചു.വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.