പത്ത് മക്കൾക്ക് ജന്മം നൽകി; മൂന്ന് പേർ മരിച്ചപ്പോൾ ബാക്കിയുള്ള മക്കൾ മരിച്ചവരുടെ സ്വത്ത് നേടുന്നതിനായി അമ്മയ്ക്ക് നേരെ ആക്രമണം; കൈ പിടിച്ച് തിരിച്ചും കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് തള്ളിമാറ്റിയും മക്കളുടെ ബലപ്രയോഗം; 93കാരിയായ അമ്മ നേരിട്ടത് മനസ് മരവിപ്പിക്കുന്ന വേദന
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ സ്വത്തിന് വേണ്ടി 93 വയസുള്ള അമ്മയെ മക്കൾ ക്രൂരമായി മർദ്ദിച്ചു. മാതമംഗലത്ത് മീനാക്ഷയമ്മയെയാണ് മക്കൾ ക്രൂരമായി മർദ്ദിച്ചത്.
നേരത്തെ മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. മർദ്ദനത്തിൽ മീനാക്ഷിയമ്മയ്‌ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. സംഭവത്തിൽ നാല് മക്കൾക്കെതിരെ പോലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ പതിനഞ്ചാം തീയ്യതിയായിരുന്നു സംഭവം. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ടാണ് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ സ്വന്തം മക്കൾ ശ്രമിച്ചത്.
മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു.
മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഈ സംഭാഷണം റെക്കോർഡ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
പത്ത് മക്കളാണ് മീനാക്ഷിയമ്മയ് ഉള്ളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു. മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം.
സംഭവത്തിൽ മക്കളായ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു.