രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കി അമ്മ തൂങ്ങി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കി അമ്മ തൂങ്ങി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

സ്വന്തം ലേഖിക

ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു.

നാട്ടുകാരുടെ ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തി (24) യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ ബഹളം കേട്ടാണ് പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ് ഓടിയെത്തിയത്.

വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. ഇതിനിടെ കുഞ്ഞിന് അനക്കമുണ്ടെന്ന് മനസ്സിലായതോടെ കൃത്രിമ ശ്വാസം നല്‍കി.

പ്രാഥമിക ശുശ്രുഷ നടത്തി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.