നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അ‌നുവദിച്ച് സുപ്രീംകോടതി; ജനുവരി 31 നകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ നിർദേശം

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അ‌നുവദിച്ച് സുപ്രീംകോടതി; ജനുവരി 31 നകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ നിർദേശം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

ജനുവരി 31 നകം വിചാരണ കഴിവതും പൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. വിചാരണ പൂർത്തിയാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സുപ്രീം കോടതിയെ സമീപിച്ചത്.

കേസിന്റെ വാദം കേൾക്കലിനിടെ, നടിക്കു വേണ്ടിയും സംസ്ഥാന സർക്കാരിന് വേണ്ടിയും ഹാജരായ അഭിഭാഷകർ വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ടെന്നും, ഈ കേസ് ബുധനാഴ്ച കോടതി പരിഗണിക്കുമെന്നും അക്രമത്തിനിരയായ നടിയും ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് കഴിവതും ജനുവരി 31 നകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണയുടെ നടപടി പുരോഗതി റിപ്പോർട്ട് നാലാഴ്ചയ്ക്കം സമർപ്പിക്കാൻ വിചാരണകോടതി ജഡ്ജിക്ക് സുപ്രീംകോടതി നിർദേശം നൽകി.

വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ദിലീപിന്റെ അഭിഭാഷകനായ മുകുൾ റോഹ്ത്തഗി ചൂണ്ടിക്കാട്ടിയപ്പോൾ, ഈ കേസും അതീവ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എം എം സുന്ദരേഷ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.