യന്ത്രത്തകരാർ; യാത്രക്കാരുമായി ബോട്ട് വേമ്പനാട്ട് കായലിൽ കുടുങ്ങി

യന്ത്രത്തകരാർ; യാത്രക്കാരുമായി ബോട്ട് വേമ്പനാട്ട് കായലിൽ കുടുങ്ങി

Spread the love

വൈക്കം: ജെട്ടിയിൽനിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട ജലഗതാഗത വകുപ്പിന്‍റെ ബോട്ട് നടുക്കായലിൽ കുടുങ്ങി. യന്ത്രത്തകരാറിനെ തുടർന്നാണ് വേമ്പനാട്ടുകായലിന്‍റെ പകുതി ഭാഗത്ത് എത്തിയപ്പോൾ ബോട്ടിന്‍റെ പ്രവർത്തനം നിലച്ചത്.നിറയെ യാത്രക്കാരുള്ളപ്പോഴായിരുന്നു സംഭവം.

പിന്നീട് വൈക്കത്തുനിന്ന് റെസ്ക്യൂ ബോട്ട് എത്തി കെട്ടിവലിച്ച് തവണക്കടവ് ജെട്ടിയിലെത്തിച്ച് യാത്രക്കാരെ ഇറക്കി. പിന്നീട് ഈ ബോട്ട് കെട്ടിവലിച്ച് വൈക്കത്ത് എത്തിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. 59 – 0 നമ്പർ ബോട്ടാണ് തകരാറിലായത്.

യന്ത്രഭാഗത്തെ ചുക്കാൻ ഒടിഞ്ഞതാണ് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. വൈക്കം ബോട്ട് ജൈട്ടിയിൽനിന്ന് സർവിസ് നടത്തുന്ന ബോട്ടുകൾ ഏറെ പഴകിയതാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group