കൊടുവള്ളി ബസ്‌ സ്റ്റാന്‍റ് പരിസരത്ത് നിന്ന് പത്ത് കിലോയിലധികം പഴങ്ങളും 7000 രൂപ വിലയുള്ള ബാറ്ററിയും മോഷ്ടിച്ചു; ഒരാൾ പിടിയിൽ

കൊടുവള്ളി ബസ്‌ സ്റ്റാന്‍റ് പരിസരത്ത് നിന്ന് പത്ത് കിലോയിലധികം പഴങ്ങളും 7000 രൂപ വിലയുള്ള ബാറ്ററിയും മോഷ്ടിച്ചു; ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയിലെ പഴക്കടയിൽ മോഷണം നടത്തിയ കേസിൽ പ്രതികളില്‍ ഒരാൾ അറസ്റ്റിൽ. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസഫാണ്‌ (24) പിടിയിലായത്. 7000 രൂപ വിലയുള്ള ഒരു ബാറ്ററിയും പത്ത് കിലോയില്‍ അധികം പഴങ്ങളുമാണ് മോഷ്ടിച്ചത്.
കൊടുവള്ളി- കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ പഴക്കടയിലാണ് ഇയാളും മറ്റൊരാളും ചേർന്ന് മോഷണം നടത്തിയത്.

കടയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്നലെ കൊടുവള്ളി ബസ്‌ സ്റ്റാന്‍റ് പരിസരത്ത് നിന്നാണ് യൂസഫിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൂടെ ഉണ്ടായിരുന്ന മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ നൽകിയിട്ടുണ്ട്. എളേറ്റിൽ വട്ടോളി സ്വദേശിയാണു കൂട്ടുപ്രതി. ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു

പിടിയിലായ യൂസഫ് ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹന്‍റെ നിർദേശ പ്രകാരം എസ്ഐമാരായ അനൂപ് അരീക്കര, പി. പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, ജയരാജൻ, ബിനേഷ്, സിവിൽ പോലീസ് ഓഫീസർ ഷെഫീഖ് നീലിയാനിക്കൽ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു