സാഹിത്യത്തോടൊപ്പം മട്ടുപ്പാവ് കൃഷിയും പരീക്ഷിച്ച് സിന്ധു ഉല്ലാസ്

സാഹിത്യത്തോടൊപ്പം മട്ടുപ്പാവ് കൃഷിയും പരീക്ഷിച്ച് സിന്ധു ഉല്ലാസ്

Spread the love

മൂവാറ്റുപുഴ: കവിത എഴുതുന്നതിനൊപ്പം മട്ടുപ്പാവ് കൃഷിയിലും ഒരു കൈ നോക്കുകയാണ് വാഴപ്പിള്ളി ചാരുതയില്‍ സിന്ധു ഉല്ലാസ്.വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിലും ടെറസിലും തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തെടുക്കുകയാണ്.

കാച്ചില്‍, ചേമ്ബ്, ചേന, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍ എന്നിവക്കൊപ്പം തന്റെ ചെറിയ ടെറസില്‍ പച്ചക്കറി കൂടി കൃഷി ചെയ്യുന്നുണ്ട് സിന്ധു. നിരവധി ഗ്രോ ബാഗുകളിലായി പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, ചീര എന്നിവയാണ് കൃഷി ചെയ്തു വരുന്നത്.

കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ ഈ കൃഷിയില്‍ നിന്ന് കിട്ടാറുണ്ടെന്ന് സിന്ധു പറയുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ സിന്ധു പരിഷത്ത് ഉല്‍പന്നമായ കിച്ചൻ ബിന്നില്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിച്ചുണ്ടാക്കുന്ന വളമാണ് ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് ചുറ്റും പേര, റമ്ബൂട്ടാൻ, മാവ്, പ്ലാവ്, സപ്പോട്ട ഇരുമ്ബൻപുളി, ഓറഞ്ച്, പലതരം വാഴകള്‍, പാഷൻ ഫ്രൂട്ട്, പൂച്ചെടികള്‍ ഇല ചെടികള്‍ എന്നിവയും നട്ടുവളർത്തുന്നുണ്ട്.

വിഷരഹിതമായ പച്ചക്കറികള്‍ ലഭിക്കുന്നത് മാത്രമല്ല മണ്ണില്‍ ഇറങ്ങുമ്ബോള്‍ മനസ്സിന് ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാകാത്തതാണന്നും അവർ പറയുന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയില്‍ ഉല്ലാസിന്‍റെ ഭാര്യയായ സിന്ധു കാലടി സംസ്കൃത സർവകലാശാല ജീവനക്കാരിയാണ്.