പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് മോന്‍സണ്‍ മാവുങ്കല്‍

പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് മോന്‍സണ്‍ മാവുങ്കല്‍

സ്വന്തം ലേഖിക

കൊച്ചി: പുരാവസ്തു തട്ടിപ്പ്‌ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മോൻസണ്‍ മാവുങ്കല്‍.

ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. സംസ്ഥാനത്തെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരാണ് തന്നെ കെണിയില്‍ കുടുക്കിയതെന്നും മോൻസണ്‍ മാവുങ്കല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം.

അതേസമയം, മോൻസണ്‍ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റിന് പിന്നാലെ തുടര്‍നടപടികള്‍ നിലച്ചു. കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇവരെ ചോദ്യം ചെയ്യാൻ പോലും ക്രൈം ബ്രാഞ്ച് തയ്യാറായിട്ടില്ല.

ക്രൈം ബ്രാഞ്ച് നടപടികള്‍ നിലച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും പരാതിക്കാരൻ എം. ടി ഷമീര്‍ പറഞ്ഞു.