play-sharp-fill
വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍ ;  ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ.ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് സോബി ജോർജ് പ്രതികരിച്ചു

വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍ ; ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ.ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് സോബി ജോർജ് പ്രതികരിച്ചു

സുൽത്താൻ ബത്തേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. സ്വിറ്റ്സർലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി പോലീസ് പിടികൂടിയത്.

സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂരില്‍നിന്നാണ് ബത്തേരി എസ്.ഐ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സോബി ജോർജിനെ കസ്റ്റഡിയിലെടുത്തത്. സീനിയർ സിവില്‍ പോലീസ് ഓഫിസർമാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ്, സി.പി.ഒമാരായ വി.ആർ. അനിത്ത് കുമാർ, എം. മിഥിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25-ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പോലീസ് പറഞ്ഞു. വയനാട്ടില്‍നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ.ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭാവൻ സോബി ജോർജ് പ്രതികരിച്ചു. കണ്ടകാര്യങ്ങള്‍ ഓർത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്കർ കേസില്‍നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.