അയൽവാസിയായ യുവതിയെ റിട്ട: സർക്കാർ ഉദ്യോഗസ്ഥൻ തുണി പൊക്കി കാണിക്കുന്നതായും അശ്ലീല ആംഗ്യം കാണിക്കുന്നതായും പരാതി; പരാതിയിൽ കൊല്ലാട് സ്വദേശിക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു
കോട്ടയം : കൊല്ലാട് സ്വദേശിയായ റിട്ട: സർക്കാർ ഉദ്യോഗസ്ഥൻ അയൽവാസിയായ യുവതിയെ തുണി പൊക്കി കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്യുന്നതായുള്ള പരാതിയിൻമേൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അയൽവാസിയുടെ ശല്യം സഹിക്കവയ്യാതെ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൊല്ലാട് പടിഞ്ഞാറേ മഠം എം കെ കുട്ടപ്പനെതിരെയാണ്ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെ അയൽവാസിയായ ഇയാൾ യുവതി പുറത്തേക്കിറങ്ങുന്ന സമയത്ത് അശ്ലീല ആംഗ്യം കാണിക്കുകയും, മുണ്ടുപൊക്കി കാണിക്കുകയും മക്കളുടെ മുന്നിൽ വെച്ച് യുവതിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ സംസാരിക്കുകയും തെറി വിളിക്കുകയും , യുവതിയുടെ വീടിൻ്റെ വാതിൽ തുറക്കുന്ന ഭാഗത്തായി ദിവസവും അടിവസ്ത്രങ്ങൾ മാത്രം വിരിച്ചിടുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ 15 ഉം 18 ഉം വയസ്സുള്ള പെൺമക്കൾ തുണി നനക്കാനായി പുറത്തിറങ്ങുമ്പോൾ അവരെ തുറിച്ചു നോക്കി നിൽക്കുകയും കൈകാട്ടി വിളിക്കുകയും, യുവതി മുറ്റമടിക്കാൻ പുറത്തിറങ്ങുമ്പോൾ ഇയാൾ അടിവസ്ത്രം ഇടാതെ മുണ്ട് മടക്കികുത്തി പുറംതിരിഞ്ഞ് കുനിഞ്ഞു നിൽക്കുകയും ചെയ്യുന്നതായും ഇയാളെ പേടിച്ച് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും യുവതി പരാതിയിൽ പറയുന്നു.
നേരത്തെയും ഇയാൾ ഇത്തരത്തിൽ ശല്യം ചെയ്തപ്പോൾ യുവതി പോലീസിൽ പരാതി നൽകുകയും പോലീസ് എത്തി കുട്ടപ്പനോട് വീടിന്റെ അതിര് ഭാഗം മുഴുവൻ ഷീറ്റ് ഇട്ട് മറക്കാൻ നിർദ്ദേശവും നൽകിയിരുന്നു, എന്നാൽ ഭാഗികമായി മാത്രമേ കുട്ടപ്പൻ ഷീറ്റ് ഇട്ട് മറച്ചൊള്ളു.
പിന്നീട് ഇയാൾ പഴയതുപോലെ യുവതിയേയും മക്കളെയും വീണ്ടും ശല്യം ചെയ്ത് തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
IPC 354 A , 294 B,509 വകുപ്പുകൾ പ്രകാരമാണ് ഈസ്റ്റ് പോലീസ് കുട്ടപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്