സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം ; മരണപ്പെട്ടത് കോട്ടയം, കുടമാളൂർ സ്വദേശിയായ 45കാരൻ
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി മരണപ്പെട്ടു. കോട്ടയം, കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. സൂറത്തിലെ റിങ് റോഡിൽ രഞ്ജിത്ത് താമസിക്കുന്ന ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെടുകയായിരുന്നു.
മൃതദേഹം ഇപ്പോൾ സൂറത്ത് സ്മിമർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമറിഞ്ഞ ഉടനെ കേരളാ സമാജം സൂറത്ത് പ്രവർത്തകർ ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടം, പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0