കുത്തിയൊലിക്കുന്ന പുഴയിലൂടെ തനിച്ച് ചങ്ങാടം തുഴയുന്ന മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍  വൈറലായി വീഡിയോ; വീഡിയോ താഴെ കാണാം..

കുത്തിയൊലിക്കുന്ന പുഴയിലൂടെ തനിച്ച് ചങ്ങാടം തുഴയുന്ന മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ; വീഡിയോ താഴെ കാണാം..

സ്വന്തം ലേഖിക

തൊടുപുഴ: കുത്തിയൊലിക്കുന്ന പുഴയില്‍ തനിച്ച് ചങ്ങാടം തുഴയുന്ന ലാലേട്ടന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്.
വീഡിയോ കാണാം


തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ടി വാസുദേവന്‍ നായര്‍ രചിച്ച്‌ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഈ ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസ ആരാണെന്നത് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

സന്തോഷ് ശിവന്‍ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു.
എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച്‌ ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.