‘ദൈവത്തിന്റെ കയ്യൊപ്പുള്ള നേര് പതിനഞ്ചാം ദിവസത്തിൽ’ ; പതിനഞ്ച് ദിവസം കൊണ്ട് നേടിയത് കോടികൾ ; 100 കോടി സ്വന്തമാക്കാനൊരുങ്ങി മോഹൻലാൽ ചിത്രം നേര്

‘ദൈവത്തിന്റെ കയ്യൊപ്പുള്ള നേര് പതിനഞ്ചാം ദിവസത്തിൽ’ ; പതിനഞ്ച് ദിവസം കൊണ്ട് നേടിയത് കോടികൾ ; 100 കോടി സ്വന്തമാക്കാനൊരുങ്ങി മോഹൻലാൽ ചിത്രം നേര്

സ്വന്തം ലേഖകൻ

ഡിസംബർ 21ന് ആയിരുന്നു നേര് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ തുടങ്ങിയ വിജയത്തേരോട്ടം ഇന്ന് പതിനഞ്ചാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. ഈ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘ദൈവത്തിന്റെ കയ്യൊപ്പുള്ള നേര് പതിനഞ്ചാം ദിവസത്തിൽ’ എന്നാണ് പോസ്റ്ററിൽ ആലേഖനം ചെയ്തിരിക്കുന്ന വരികൾ. ഒപ്പം പ്രധാനകഥാപാത്രങ്ങളുടെയും സംവിധായകന്റെയും ഫോട്ടോയും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.

ഈ പതിനഞ്ച് ദിവസം കൊണ്ട് കോടികൾ ആണ് നേര് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 70 കോടിയിലേക്ക് കുതിക്കാൻ ഒരുങ്ങുന്ന നേര്, 100 കോടി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രം 50കോടി നേടിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാല റിലീസുകളിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി നേടുന്ന ചിത്രവും നേരായി. കൂടാതെ മികച്ച മോളിവുഡ് സിനിമകളുടെ പട്ടികയിലും നേര് ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ലിസ്റ്റിലുള്ള പ്രേമം എന്ന സിനിമയെ മോഹൻലാൽ ചിത്രം കടത്തിവെട്ടിയിട്ടുണ്ട്.