ബോക്സ് ഓഫീസിലും ജനപ്രീതിയിലും രാജാവായി മോഹൻലാൽ ; ഫഹദ് ഫാസില്‍ മുന്നില്‍ ; സ്ത്രീ താരനിരയിൽ മഞ്ജു വാര്യര്‍ ഒന്നാമത് ; പ്രേക്ഷകപ്രീതിയില്‍ മുന്നില്‍ എത്തിയ മലയാളി താരങ്ങളുടെ പട്ടിക പുറത്തുവിട്ടു
സ്വന്തം ലേഖകൻ
2023 ഡിസംബറില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നില്‍ എത്തിയ മലയാളി താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തേയ്ക്ക് മോഹൻലാല്‍ തിരികെ എത്തി. മമ്മൂട്ടി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനം നടൻ ടോവിനോ തോമസ് നിലനിര്‍ത്തി. ദുല്‍ഖര്‍ സല്‍മാനെ പിന്നിലാക്കി ഡിസംബര്‍ മാസത്തില്‍ ഫഹദ് ഫാസില്‍ മുന്നില്‍ വന്നു.
നവംബര്‍ മാസത്തില്‍ ആണ് മോഹൻലാലിനെ പിന്നിലാക്കി മമ്മൂട്ടി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. ‘കാതല്‍’, ‘കണ്ണൂര്‍ സ്ക്വാഡ്’ സിനിമകളുടെ പ്രേക്ഷക പ്രീതിയും വിജയവും മമ്മൂട്ടിയെ പട്ടികയില്‍ മുന്നില്‍ എത്തിക്കുകയായിരുന്നു. 2023ല്‍ ആദ്യമായായിരുന്നു മോഹൻലാലിനെ മമ്മൂട്ടി പിന്നിലാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബറില്‍ റിലീസിനെത്തിയ ‘നേര്’ സിനിമയുടെ പ്രീ റിലീസ് ഹൈപ്പും പിന്നീട് ലഭിച്ച സ്വീകാര്യതയും മോഹൻലാലിനെ ബോക്സ് ഓഫീസിലും ജനപ്രീതിയിലും രാജാവാക്കി നിലനിര്‍ത്തുകയായിരുന്നു.
ഡിസംബര്‍ മാസത്തില്‍ പ്രേക്ഷക പ്രീതി നേടിയ സ്ത്രീ താരങ്ങളുടെ പട്ടികയില്‍ മഞ്ജു വാര്യര്‍ ആണ് പതിവു പോലെ ഒന്നാമത്. നവംബര്‍ മാസത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന കല്യാണി പ്രിയദര്‍ശൻ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐശ്വര്യ ലക്ഷ്മിയാണ് ഡിസംബറില്‍ മൂന്നാം സ്ഥാനത്ത്. ശോഭന മൂന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നപ്പോള്‍ കാവ്യാ മാധവൻ ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.