Spread the love

നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പറവൂർ ടൗൺഹാളിൽ സിനിമാ-സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ജന്മനാടായ പറവൂരിൽ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവർ ടൗൺഹാളിലെത്തി.കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പറവൂർ ടൗൺഹാളിലേക്കെത്തി.

video
play-sharp-fill

ഇന്നലെ രാവിലെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അദ്ദേഹം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പിന്നാലെ ഇന്നലെ രാത്രി 10.43ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.