
ഭിന്നതകൾക്കും തർക്കങ്ങൾക്കുമിടെ ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ.
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യമാറ്റത്തിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കും. കേരളത്തിൽ CPIM-ബിജെപി ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ CPIM അതൃപ്തി അറിയിക്കും.
സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കും. ടിഎംസിയുടെ ഭാഗമായി മമതാ ബാനർജിയും അഭിഷേക് ബാനർജിയും പങ്കെടുക്കും. ശിവസേന ഉദ്ധവ് വിഭാഗവും യോഗത്തിൽ പങ്കെടുത്തേക്കില്ല. ജാർഖണ്ഡിൽ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ ജെഎംഎം അതൃപ്തി അറിയിച്ചു. ചുരുക്കി പറഞ്ഞാൽ നാളത്തെ യോഗം കോൺഗ്രസിനെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണ്. ഇന്ത്യാസഖ്യം സാങ്കല്പികം എന്ന് പരിഹസിച്ച് ബിജെപിയും രംഗത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







