play-sharp-fill
മോചന ജ്വാല ദുബായിലും..!മയക്കുമരുന്നിനെതിരായി കേരള കോൺഗ്രസിന്റെ മോചന ജ്വാലയിൽ പങ്കെടുത്ത് പ്രവാസികളും

മോചന ജ്വാല ദുബായിലും..!മയക്കുമരുന്നിനെതിരായി കേരള കോൺഗ്രസിന്റെ മോചന ജ്വാലയിൽ പങ്കെടുത്ത് പ്രവാസികളും

സ്വന്തം ലേഖകൻ

ദുബായ്: ലഹരിക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമായി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടി മോചന ജ്വാല ദുബായിലും നടന്നു. പ്രവാസി കേരള കോൺഗ്രസ് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ദുബായിൽ പരിപാടികൾ സംഘടിപ്പിച്ചത്.

പ്രമോദ് നാരായണൻ എംഎൽഎ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് തിരി കത്തിച്ച് ഉദ്ഘാടനം ചെയ്ത യോഗം പ്രസിഡണ്ട് എബ്രഹാം പീ സണ്ണി അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഒട്ടാകെ വരും ദിവസങ്ങളിൽ നിയോജകമണ്ഡല, മണ്ഡല ,വാർഡ് തലത്തിൽ മയക്കുമരുന്നിനെ തിരെ ബോധവൽക്കരണം നടത്തണമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി കോട്ടയം ജില്ലയിൽ 500 കേന്ദ്രങ്ങളിൽ നടന്ന മോചന ജ്വാല എന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ദുബായിലും പരിപാടികൾ സംഘടിപ്പിച്ചത്.

യോഗത്തിൽ പുതിയതായി പാർട്ടി ഉന്നതാധികാരസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പ്രമോദ് നാരായണൻ , വിജി എം തോമസ് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗമായ തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം പി സണ്ണി എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.

ഷാജു പ്ലാത്തോട്ടം ,ബാബു കുരുവിള,ഷാജി പുതുശ്ശേരി, ജേക്കബ് കറ്റാനം, ജേക്കബ്ബ് ബെന്നി,ബ്രൈറ്റ് വട്ടനിരപ്പേൽ , അജൂ ജേക്കബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു.