play-sharp-fill
അഭിഭാഷക ക്ഷേമനിധിയിൽ കാലോചിത പരിഷ്കാരം അനിവാര്യമെന്ന് ജോസ്.കെ. മാണി

അഭിഭാഷക ക്ഷേമനിധിയിൽ കാലോചിത പരിഷ്കാരം അനിവാര്യമെന്ന് ജോസ്.കെ. മാണി

സ്വന്തം ലേഖകൻ

കോട്ടയം: അഭിഭാഷക ക്ഷേമനിധി ഇരുപത് ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എം.പി തിരുവനന്തപുരത്ത്. കേരള ലോയേഴ്സ് കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമനിധി കൈപ്പറ്റുന്നവർ പിന്നീട് പ്രാക്ടീസ് ചെയ്യുവാൻ പാടില്ല എന്ന നിയമം മാറ്റി എഴുതേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനാ തത്വങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാൻ അഭിഭാഷകർ മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ബാർ അസോസിയേഷൻ ഹാളിൽ ചേർന്ന സമ്മേളനത്തിൽ KLC സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു .സ്റ്റീഫൻ ജോർജ് Ex MLA, ,അഡ്വ. ജസ്റ്റിൻ ജേക്കബ് ,സഹായദാസ് നാടാർ ,അഡ്വ. അലക്സ് ജേക്കബ്, അഡ്വ.സതീഷ് വസന്ത്, അഡ്വ.ജോർജ് കോശി ,അഡ്വ.ജോബി ജോസഫ്, അഡ്വ.പിള്ളെ ജയപ്രകാശ്, അഡ്വ.ഗീത ടോം അഡ്വ.സിറിയക് കുര്യൻ, അഡ്വ.ബിജോയ് തോമസ്, അഡ്വ.രഞ്ജിത്ത് തോമസ്, അഡ്വ.ബിനു തോട്ടുങ്കൽ, അഡ്വ.വേണി കെ. ,അഡ്വ റോയ് പീറ്റർ , അഡ്വ.സണ്ണി മാന്തറ എന്നിവർ പ്രസംഗിച്ചു