Thursday, April 23, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം, പുലർച്ചെ കട്ടിലില്‍നിന്നാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തിരുവനന്തപുരം ചിറയിൻകീഴില്‍ എട്ടുവയസ്സുകാരനാണ് ദാരുണാന്ത്യം.

video
play-sharp-fill

അഴുർ സ്വദേശികളായ ദിലീപ് -അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് പുലർച്ചെ കട്ടിലില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്.

മൂർഖൻ പാമ്പിനെ വീട്ടില്‍ നിന്ന് പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിയോടെ കട്ടില്‍ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കാലില്‍ എന്തോ കടിച്ചു എന്ന് കുട്ടി തന്നെ പറയുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്