Thursday, April 23, 2026

അയ്മനം ഇരവീശ്വരം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി;ഏപ്രിൽ 29-ാം തീയതി ഉത്സവം സമാപിക്കും.

Spread the love

കുടമാളൂർ: ഇരവീശ്വരം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി. കൊടിയേറ്റ് കർമ്മത്തിൽ ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യ ധാർമികത്വം വഹിച്ചു.

video
play-sharp-fill

തുടർന്ന് ക്ഷേത്ര ഉപദേശകസമിതി മുഖ്യരക്ഷാധികാരി പ്രൊഫ. മാടവന ബാലകൃഷ്‌ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേത്രോപദേശകസമിതി സെക്രട്ടറി പി.പി. നാരായണൻ നായർ സ്വാഗതം ആശംസിച്ചു.

2026 ലെ ഹരിവരാസനം പുരസ്‌കാരം, മള്ളിയൂർ ഗണേശപുരസ്‌കാരം എന്നിവ ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ തിരുവിഴ ജയശങ്കറിനെ പ്രശസ്‌ത സീരിയൽ സിനിമാതാരം കോട്ടയം രമേശ് ആദരിച്ചു.
ഇരവീശ്വരത്തപ്പന്റെയും കരികുളങ്ങര അമ്മയുടെയും കീർത്തനങ്ങൾ രചിച്ച എം.എൻ. മനോജ് കുമാർ മഠത്തിപ്പറമ്പിൽ, ഒളശ്ശയെ തിരുവിഴ ജയശങ്കർ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്‌മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ, 7-ാം വാർഡ് മെമ്പർ ടി. ജെ. അനിൽകുമാർ, സീരിയൽ സിനിമാതാരം കോട്ടയം രമേശ്, കോട്ടയം മെഡിക്കൽകോളേജ് റിട്ട: സാംക്രമിക വിഭാഗം മേധാവി ഡോ. ആർ.സജിത്ത്‌കുമാർ,

മെഡിക്കൽ കോളേജ് റിട്ട: ന്യൂറോ സർജ്ജറി വിഭാഗം മേധാവി ഡോ. പുഷ്കല, പുലിപ്രമഠം, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ഗീതുമോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സുബി. ജി. നായർ നന്ദി രേഖപ്പെടുത്തി.

ഈ വർഷത്തെ തിരുവുത്സവം ക്ഷേത്രാചാരങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് പൂജാദികർമ്മങ്ങൾക്കും ക്ഷേത്രകലകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിപാടികൾക്കാണ് ഉപദേശകസമിതി രൂപം നൽകിയിട്ടുള്ളത്.

ഏപ്രിൽ 29-ാം തീയതി (1201 മേടം 16) ബുധനാഴ്‌ച ഉത്സവം സമാപിക്കും.