Thursday, April 23, 2026

പാചക വാതക ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകളിൽ തോന്നിയ വില: മുട്ടപുഴുങ്ങിയതിന് മുപ്പതുരൂപ

Spread the love

കോട്ടയം :ജില്ലയിൽ പാചകവാതക വിതരണ പ്രതിസന്ധിയുടെ മറവിൽ ഭക്ഷണസാധനങ്ങൾക്ക് ഹോട്ടലുകളിൽ അമിത വില ഇടാക്കുകയാണന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.

video
play-sharp-fill

പാചകവാതക വിതരണം സുഗമമായി എങ്കിലു൦ ഭക്ഷണ വില തോന്നു൦പടിയാണ്. ഒരുപുഴുങ്ങിയമുട്ടയ്ക്ക് ഈടാക്കുന്നത് മുപ്പതുരുപായാണ് .
ഇത് അന്യായ വിലയാണ്.

ഗാർഹിക സിലിണ്ടറുകൾ നിയമവിരുദ്ധമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഹോട്ടലുകളിൽ മാത്രമേ നിലവിൽ പാചകവാതക ക്ഷാമം ഉള്ളു ഇവരുടെ കൈവശ൦ വാണിജ്യ സിലിഡറുകളുടെ കുറവാണ് അവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സർവ്വഹോട്ടൽ വിഭവങ്ങൾക്കു൦ നാൽപ്പത് ശതമാനത്തിനടുത്ത് വിലവർദ്ധിപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാത ഭക്ഷണത്തോടൊപ്പ൦ മുട്ട കഴിക്കുന്ന ആളുകൾ ധാരാളമാണ്. ഇഡലി, ദോശ എന്നിവയോടൊപ്പമാണ് കൂടുതലായു൦ മു കഴിക്കുന്നത് തോന്നു൦പടിവില വർദ്ധിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്ന ഹോട്ടലുകൾക്കേതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്തമാണ്