‘ജീവിക്കാനനുവദിക്കൂ, ഞാൻ മോശക്കാരിയായ സ്ത്രീയല്ല’ ; ഒരുദിവസം 50 കോളുകൾ വരെ വരും; ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ മൊബൈൽ നമ്പർ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടി വാകത്താനം സ്വദേശിനി
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’
മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വകത്താനം സ്വദേശിനി ജെസ്സിമോൾ ദേവസ്യയുടെ അവസ്ഥയാണിത്. സ്വന്തം വീടിന് മുന്നിൽ ഇത് വേശ്യാലയം അല്ലെന്ന് ബോർഡ് എഴുതിതൂക്കേണ്ട ഗതികേടിലാണ് ഇവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന ഇൗ സംഭവം പുറംലോകം അറിഞ്ഞത്.
ജെസ്സിമോളുടെ മൊബൈൽ നമ്പർ ചില സാമൂഹികവിരുദ്ധരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ഇത് ട്രെയിനിലും ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പോലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ഒരു നടപടിപോലുമില്ല.
നമ്പർ മാറ്റുകയെന്നാണ് എല്ലാവരും പറയുന്നത്.
ഇത്തിത്താനം കുരിട്ടിമലയിൽ തയ്യൽസ്ഥാപനം നടത്തുന്നത് ഇവർ.
ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ.
ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും മോശമായിട്ടാണ് സംസാരം.
ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി.