play-sharp-fill
“പോരാട്ടത്തിന് ഇറങ്ങിയത് സഖാവ് എന്ന നിലയിൽ,ചൂണ്ടിക്കാട്ടിയത് പോലീസിലെ പുഴുക്കുത്തുകളെ, പാർട്ടി സെക്രട്ടറിക്കും വിവരങ്ങൾ കൈമാറും” ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് പി വി അൻവർ

“പോരാട്ടത്തിന് ഇറങ്ങിയത് സഖാവ് എന്ന നിലയിൽ,ചൂണ്ടിക്കാട്ടിയത് പോലീസിലെ പുഴുക്കുത്തുകളെ, പാർട്ടി സെക്രട്ടറിക്കും വിവരങ്ങൾ കൈമാറും” ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് പി വി അൻവർ

തിരുവനന്തപുരം : താൻ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് എംഎൽഎ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി.

അരമണിക്കൂറോളമാണ് ഇരുവരും സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തിയത്. അതേ സമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് എംഎൽഎ ഹോസ്റ്റലിൽ വെച്ച് കെ ടി ജലീലും പി വി അൻവറും  കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേ സമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പി വി അൻവർ മാധ്യമങ്ങളെ കണ്ടു. ഒരു സഖാവ് എന്ന നിലയിൽ കാര്യങ്ങൾ ചൂണ്ടി കാണിക്കുകയായിരുന്നു ഞാൻ. ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി,  മുഖ്യമന്ത്രിക്ക് നൽകിയ പരാതി പാർട്ടി സെക്രട്ടറിക്കും നൽകും,തെളിവുകളൊക്കെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്, പോലീസിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടിയിട്ടുണ്ട് ഇനി തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രിയും പാർട്ടിയുമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്നും പി വി അൻവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group