“ആരോപണങ്ങൾ ആദ്യം സർക്കാറിനെ അറിയിക്കണമായിരുന്നു, ആരോപണം ഉന്നയിച്ചതു കൊണ്ട് അത് ശരിയാവണമെന്നില്ല” ; അൻവറിനെ വിമർശിച്ച് എൽ ഡി എഫ് കൺവീനർ
തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി വി അൻവറിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
സർക്കാറിനെയും പോലീസ് സേനയേയും വെട്ടിലാക്കുന്ന നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി എഡിജിപിക്കെതിരെയും മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും അൻവർ ഉന്നയിച്ചിരുന്നത്.
ഇതിൻെറ അടിസ്ഥാനത്തിലാണ് അൻവറിനെ വിമർശിച്ചുകൊണ്ട് എൽ ഡി എഫ് കൺവീനർ രംഗത്ത് എത്തിയത്.അൻവർ ആരോപണങ്ങൾ ആദ്യം സർക്കാറിനെ അറിയിക്കണമായിരുന്നു, ആരോപണം ഉന്നയിച്ചതു കൊണ്ട് അത് ശരിയാവണമെന്നില്ല. മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയിട്ടില്ല,തെറ്റുകളിൽ നടപടി സ്വീകരിക്കുന്നുണ്ട്. അൻവറിന്റെ ആരോപണം മുന്നണിയെ ബാധിക്കില്ല എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0