play-sharp-fill
വീട്ടിൽ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി; വെഞ്ഞാറമൂട്  നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളേയും കണ്ടെത്തി

വീട്ടിൽ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി; വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളേയും കണ്ടെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് പാണയത്തുനിന്ന് കാണാതായ മൂന്ന് ആൺകുട്ടികളേയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്.


വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30 മുതലാണ് കുട്ടികളെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്ത് പോയ കുട്ടികളുടെ ബാഗുകൾ ഇന്ന് രാവിലെ പാലോട് വനമേഖലയോട് ചേർന്നുള്ള ഒരു ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇവർ വനത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.

ഇപ്പോൾ കുട്ടികളെ വീട്ടിലെത്തിച്ചിട്ടുണ്ട്. എന്നാൽ എന്തിനാണ് കുട്ടികൾ വീടുവിട്ട് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കാണാതായ കുട്ടികളിൽ ഒരാൾ മുൻപും വീടുവിട്ട് പോയിട്ടുണ്ട്.

വെഞ്ഞാറമൂട് പോലീസിൽ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു.

11,13, 14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇതിൽ രണ്ട് പേർ ബന്ധുക്കളും മൂന്നാമത്തെയാൾ അയൽക്കാരനുമാണ്.