
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കുമരകത്ത് പന്തൽ നിർമ്മാണ ജോലികൾക്കുള്ള സാധനങ്ങൾ ഇറക്കുന്നത് തടഞ്ഞ് ചുമട്ട് തൊഴിലാളികൾ.
കുമരകത്ത് പ്രവർത്തിക്കുന്ന ലേക്ക് റിസോർട്ടിലേയ്ക്ക് പന്തൽ നിർമ്മാണ ജോലികൾക്ക് സാധനങ്ങൾ എത്തിച്ചപ്പോൾ നോക്കുകൂലി ആവശ്യപ്പെട്ടാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ചുമട്ട് തൊഴിലാളികൾ ലോറി തടഞ്ഞിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും ചുമട്ട് തൊഴിലാളികൾ ലോറി തടഞ്ഞിരുന്നു. എന്നാൽ അന്ന് 2000 രൂപ നൽകി പ്രശ്നം ഒത്തു തീർപ്പിലാക്കിയെങ്കിലും ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ നിൽക്കാതെ ഇവർ സ്ഥലം വിടുകയായിരുന്നു. എന്നാൽ ഇന്നും സാധനങ്ങളുമായെത്തിയ ലോറി തൊഴിലാളികൾ തടയുകയായിരുന്നു.
കോട്ടയം സംക്രാന്തിയിലെ പന്തൽ നിർമാണ കരാറുകാരനാണ് ലേക്ക് റിസോർട്ടിൽ പന്തലിന്റെ സാമഗ്രികളുമായി എത്തിയത്.
കുമരകം പ്രദേശത്ത് ചുമട്ട് തൊഴിലാളികൾ സ്ഥിരമായി പ്രശ്നങ്ങൾ എന്ന ആരോപണം ഉയർന്നിട്ടുണ്ട്.







