മോഡലുകളുടെ അപകടമരണത്തിൽ നിർണായക വഴിത്തിരിവ്; കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി; ദിവസവും നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്; നഗരത്തില്‍ വ്യാപക റെയ്‌ഡ്

മോഡലുകളുടെ അപകടമരണത്തിൽ നിർണായക വഴിത്തിരിവ്; കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി; ദിവസവും നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്; നഗരത്തില്‍ വ്യാപക റെയ്‌ഡ്

Spread the love

സ്വന്തം ലേഖിക

കൊച്ചി:മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി.

ലഹരിമരുന്ന് ഉപയോഗം നടന്നുവെന്ന് സൈജു മെഴി നല്‍കിയ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. മരട്, തേവര, പനങ്ങാട് മേഖലകളില്‍ പൊലീസ് നര്‍ക്കോട്ടിക് സെല്ലുമായി ചേര്‍ന്നാണ് പരിശേധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈജു തങ്കച്ചന്‍റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉപയോഗിക്കുന്നതിൻ്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു.

സൈജുവിന്‍റെ ഈ മൊഴിയുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്.

ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത യുവതികളടക്കം 17 പേര്‍ക്കെതിര പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.