പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെക്കൂടി അടിമാലി പോലീസ് പിടികൂടി ; കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെക്കൂടി അടിമാലി പോലീസ് പിടികൂടി ; കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി

Spread the love

സ്വന്തം ലേഖകൻ

അടിമാലി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെക്കൂടി അടിമാലി പോലീസ് പിടികൂടി. ഇതില്‍ ഒരാള്‍ക്ക് 15 വയസ്സും മറ്റൊരാള്‍ക്ക് 17 വയസ്സുമാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്നുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്.

കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. ഒരാഴ്ചയ്ക്കുശേഷം കണ്ടെത്തി. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് അഞ്ചുപേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴിനല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ ഒഴുവത്തടം സ്വദേശി രഞ്ജിത് ജോര്‍ജ് (22) ഒരു വര്‍ഷം മുന്‍പ് തന്നെ പീഡിപ്പിച്ചെന്നും മൊഴിനല്‍കിയിരുന്നു. ഇയാളെ അറസ്റ്റുചെയ്തു.എറണാകുളം ജില്ലയിലെ പൂയംകുട്ടിയില്‍നിന്നുള്ള രണ്ടുപേര്‍, കലൂരില്‍ പീഡിപ്പിച്ച മലപ്പുറം സ്വദേശി എന്നിവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.