പ്ലാസ്റ്റിക് പാത്രങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി മോഷണം ; ബന്ധുക്കളായ രണ്ടുപേർ പിടിയിൽ

പ്ലാസ്റ്റിക് പാത്രങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി മോഷണം ; ബന്ധുക്കളായ രണ്ടുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പ്ലാസ്റ്റിക് പാത്രങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി, അടച്ചിട്ടവീട് കുത്തിത്തുറന്ന് മോഷണം നടത്തിയവര്‍ അറസ്റ്റില്‍. ചുവട്ടുപാടം, പന്നിയങ്കര, കല്ലിങ്കല്‍പ്പാടം എന്നിവിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ബന്ധുക്കളായ മഞ്ചേരി ചെരണി റെയ്റത്ത്പറമ്പില്‍ വീട്ടില്‍ അജിത് (22), കര്‍ണാടക ഹാസന്‍ അന്‍ഗിദേഹള്ളി ഗ്രാമത്തിലെ ശിവരാജ് (30) എന്നിവരാണ് അറസ്റ്റിലായത്

ചുവട്ടുപാടത്ത് ഓട്ടോക്കാരന്‍ വീട്ടില്‍ ലില്ലിയുടെ ഏഴ് പവനും 65,000 രൂപയും പന്നിയങ്കര ഉഷയുടെ വീട്ടില്‍നിന്ന് 4,500 രൂപ, കല്ലിങ്കല്‍പ്പാടം പൂവത്താനത്തില്‍ വീട്ടില്‍നിന്ന് ആറ്് ഗ്രാം സ്വര്‍ണം തുടങ്ങിയവയാണ് കവര്‍ന്നത്. 2023 ഓഗസ്റ്റിലായിരുന്നു മോഷണങ്ങള്‍. വിവിധയിടങ്ങളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് അജിത്തും ശിവരാജുമെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് അമ്പലവയല്‍ പോലീസിന്റെ സഹായത്തോടെയാണ് വടക്കഞ്ചേരി പോലീസ് പ്രതികളെ പിടികൂടിയത്. ചുവട്ടുപാടത്തെ വീട്ടില്‍നിന്ന് പ്രതികളിലൊരാളുടെ വിരലടയാളം ലഭിച്ചതാണ് അന്വേഷണത്തിന് സഹായകമായത്. ആലത്തൂര്‍ ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. ജീഷ്മോന്‍ വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.