കൊറോണ വന്നാലും പ്രളയം വന്നാലും ഞങ്ങൾ അടിച്ചു പൊളിക്കും ;  മന്ത്രി എം എം  മണി വണ്ടി പണിത കാശുണ്ടെങ്കിൽ ഒരു പുത്തൻ ഇന്നോവ വാങ്ങാം; മൂന്നു വർഷം കൊണ്ട് മന്ത്രി എം.എം മണി പുതുപുത്തൻ ഇന്നോവയിൽ നടത്തിയത് 16.21 ലക്ഷം രൂപയുടെ അറ്റകുറ്റപണി..!   മന്ത്രികാറുകളുടെ അറ്റകുറ്റപണി നടത്തി  സർക്കാർ ഖജനാവ് കുളം തോണ്ടുന്നു

കൊറോണ വന്നാലും പ്രളയം വന്നാലും ഞങ്ങൾ അടിച്ചു പൊളിക്കും ; മന്ത്രി എം എം മണി വണ്ടി പണിത കാശുണ്ടെങ്കിൽ ഒരു പുത്തൻ ഇന്നോവ വാങ്ങാം; മൂന്നു വർഷം കൊണ്ട് മന്ത്രി എം.എം മണി പുതുപുത്തൻ ഇന്നോവയിൽ നടത്തിയത് 16.21 ലക്ഷം രൂപയുടെ അറ്റകുറ്റപണി..! മന്ത്രികാറുകളുടെ അറ്റകുറ്റപണി നടത്തി സർക്കാർ ഖജനാവ് കുളം തോണ്ടുന്നു

ഏ കെ ശ്രീകുമാർ

കോട്ടയം: കാറിന്റെ ടയറുകൾ നിരന്തരം മാറ്റി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എം.എം മണി വീണ്ടും വിവാദത്തിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മന്ത്രി എം.എം മണി ഔദ്യോഗിക വാഹനത്തിന്റെ അറ്റകുറ്റപണിയ്ക്കായി വാരിക്കോരി ചിലവഴിച്ചത് 16.21 ലക്ഷം രൂപ..! 2017 ൽ പുതുതായി വാങ്ങിയ ഇന്നോവക്കാറിനാണ് മന്ത്രി എം.എം മണി മൂന്നു വർഷം കൊണ്ട് 16.21 ലക്ഷം രൂപയുടെ പണി നടത്തിയത്. സംസ്ഥാനത്തെ മന്ത്രിമാരും, ഭരണപരിക്ഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദനും കൂടി മൂന്നു വർഷത്തിനിടെ 1.09 കോടി രൂപയുടെ അറ്റകുറ്റപണികളാണ് പുതുപുത്തൻ ഇന്നോവ ക്രിസ്റ്റ ,അൾട്ടീസ് കാറുകളിൽ നടത്തിയത്. ചിലവ് ചുരുക്കി മാതൃകയാകേണ്ട കമ്മ്യൂണിസ്റ്റ് സർക്കാരാണ് വാരിക്കോരി ചിലവഴിച്ച് സാധാരണക്കാരുടെ പോക്കറ്റ് കീറുന്നത്.

തേർഡ് ഐ ന്യൂസ് ലൈവിനു വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ മന്ത്രിമാർ തങ്ങളുടെ വാഹനങ്ങളുടെ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചിലവാക്കിയ തുകയുടെ വ്യക്തമായ കണക്ക് ലഭിച്ചത്. 2016 മെയ് മുതൽ 2019 വരെ ടൂറിസം വകുപ്പ് ആകെ 37 വാഹനങ്ങളാണ് വാങ്ങിയത്. 2016, 2017 കാലത്ത് വാങ്ങിയ കാറുകൾക്ക് 2017 മുതൽ 2019 വരെ മന്ത്രിക്കാറുകളുടെ അറ്റകുറ്റപണികൾക്കായി ലക്ഷങ്ങളാണ് ചിലവാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറുകളുടെ അറ്റകുറ്റപണികൾക്ക് തുക ചിലവാക്കിയതിൽ മുൻപന്തിയിൽ നിൽക്കുന്നത് മന്ത്രി എം.എം മണിയാണ്. മന്ത്രി മണി ഉപയോഗിക്കന്ന കെ.എൽ 01 സി.ബി 8340 ഇന്നോവ 2017 ലാണ് വാങ്ങിയത്. വാങ്ങിയ വർഷം തന്നെ ഈ പുതുപുത്തൻ ഇന്നോവയ്ക്കായി അറ്റകുറ്റപണി ഇനത്തിൽ മന്ത്രി മണി ചിലവാക്കിയത് 40,7382 രൂപയാണ്. 2018 ൽ 493968 രൂപയും, 2019 ൽ 720257 രൂപയും മന്ത്രി സ്വന്തം ഔദ്യോഗിക വാഹനത്തിന്റെ അറ്റകുറ്റപണികൾക്കായി വാരിക്കോരി ചിലവാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് കാറുകളാണ് ഉള്ളത്. ഈ രണ്ടു കാറുകൾക്കുമായി 2.09 ലക്ഷവും, 3.67 ലക്ഷവുമാണ് ചിലവഴിച്ചിരിക്കുന്നത്. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക ചിലവഴിച്ചത് രണ്ടുമന്ത്രിമാരാണ്. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ 2.62 ലക്ഷം രൂപ ചിലവഴിച്ചപ്പോൾ, മന്ത്രി ടി.പി രാമകൃഷ്ണൻ 2.33 ലക്ഷവും സുനിൽകുമാർ 2.69 ലക്ഷം രൂപയുമാണ് ചിലവിച്ചത്. 2017 ലും, 2018 ലും ഒരു രൂപ പോലും ചിലവഴിക്കാതിരുന്ന മന്ത്രി ഇ.പി ജയരാജൻ 2019 ൽ 4500 രൂപ മാത്രമാണ് ഈ ഇനത്തിൽ ഉപയോഗിച്ചത്. രണ്ടു വർഷം ഒരു രൂപ പോലും ചിലവഴിക്കാതിരുന്ന മന്ത്രി എ.കെ ബാലൻ 2019 ൽ 59750 രൂപ ചിലവഴിച്ചിട്ടുണ്ട്.

ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദനാകട്ടെ 2017 ൽ 46174 രൂപ ചിലവഴിച്ച ശേഷം പിന്നീട് ഒരു രൂപ പോലും ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്നും കൈപ്പറ്റിയിട്ടില്ല.

മന്ത്രിമാരുടെ ചിലവ് ഇങ്ങനെ
(തുക ലക്ഷത്തിൽ)

മന്ത്രിമാർ               2017               2018             2019

പിണറായി വിജയൻ    1.31              58260             19919
പിണറായി വിജയൻ    1.49              1.90               27056
പി.ശ്രീരാമകൃഷ്ണൻ   1.19               86183            17678
ജി.സുധാകരൻ         2.68              4.70              1.74
പി.തിലോത്തമൻ       5.47              1.24              1.56
രമേശ് ചെന്നിത്തല     1.83              1.39              1.31
മേഴ്‌സിക്കുട്ടിയമ്മ       1.26               3.13             1300
വി.ശശി                 1.20              15988            35519
കെ.രാജു                2.41              2.32             1.56
എം.എം മണി           4.07              4.93             7.20
എ.സി മൊയ്തീൻ      2.35              0                77846
കടകംപള്ളി സുരേന്ദ്രൻ 2.17             1.18              1.00
കടകംപള്ളി സുരേന്ദ്രൻ 2.98             1.18              77717
കെ.കെ ശൈലജ        1.53             80814            1.07
തോമസ് ഐസക്ക്       1.73            1.20              1.20
ചന്ദ്രശേഖരൻ            50631           46316            1.65
കടന്നപ്പള്ളി രാമചന്ദ്രൻ  1.67             2.30             1.35
കെ.കൃഷ്ണൻകുട്ടി       1.55            2.28             1.62
കെ.ടി ജലീൽ            1.38            2.12             71957
രാമകൃഷ്ണൻ            89306          0                1.44
സുനിൽകുമാർ           1.66            1.16              91322
എ.കെ ശശീന്ദ്രൻ         83403          1.94              1.64
വി.എസ് അച്യുതാനന്ദൻ 46174           0                0
എ.കെ ബാലൻ            0              0               59750
ഇ.പി ജയരാജൻ           0              0               4500

ആകെ – 1,09,8247