Spread the love

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (KCMMF)ന് കീഴിൽ ജോലി നേടാൻ അവസരം. സെയിൽസ് ഓഫീസർ തസ്തികയിലേക്ക് കരാർ നിയമനമാണ് നടക്കുന്നത്.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികൾ കേരള സിഎംഡി വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി ജൂൺ 17.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോഓപ്പറേറ്റീവ് മിൽമ മാർക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ് (KCMMF) ൽ സെയിൽസ് ഓഫീസർ, കരാർ നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്.

പ്രായപരിധി

35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

എംബിഎ, അഞ്ച് വർഷത്തെ എഫ്.എം.സി.ജി സെയിൽസ് പരിചയം.

മികച്ച സെയിൽസ് പരിചയം വേണം.

ട്രേഡ്, ഓൺലൈൻ മാർക്കറ്റിങ് മേഖലയിൽ എക്സ്പീരിയൻസ്.

മറ്റ് യോഗ്യതകൾ

ബിസിനസ് വിതരണം കൃത്യമായി വിശകലനം ചെയ്യുക.

ഡിസ്ട്രിബ്യൂഷൻ വരധിപ്പിക്കുക.

സെയിൽസ് പങ്കാളികൾക്ക് പിന്തുണ നൽകുക.

ഓർഡറുകൾ പൂർത്തിയാക്കുക.

ഡിസിഷൻ മേക്കിങ്, പ്രോബ്ലം സോള്വിങ് കഴിവുകൾ ഉണ്ടായിരിക്കണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3.5 മുതൽ 4.8 ലക്ഷംവരെ വാർഷിക ശമ്പളം ലഭിക്കും. കൂടെ ഡിഎ, ടിഎ, സിടിസി എന്നിവയും ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ കേരള സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷന് പേജിൽ നിന്നും, റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. മിൽമ സെയിൽസ് ഓഫീസർ വിജ്ഞാപനം പൂർണമായും വായിച്ച്‌ മനസിലാക്കുക. തുടർന്ന് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്ത്തിയാക്കുക.