Spread the love

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്തികളെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നതില്‍ നിന്ന് സർക്കാർ വിട്ടുനില്‍ക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

video
play-sharp-fill

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസില്‍ നിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങള്‍ നടത്തുകയും വ്യാജങ്ങള്‍ ചമക്കുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത് മന്ത്രി ടി. സീദ്ദീഖ് വാർത്താസമ്മേളനത്തിന് എത്താൻ പാടില്ലായിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് അഭിവാദ്യങ്ങള്‍.
മാധ്യമ സമൂഹത്തിന്‍റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം സന്ദർഭങ്ങള്‍ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും യൂണിയൻ പ്രസിഡന്‍റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.