എല്ലാം കര്‍ഷകര്‍ക്കുവേണ്ടി! മായം കലര്‍ന്ന പാലെത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും; പാല്‍വില വര്‍ധനയില്‍ മന്ത്രി ചിഞ്ചുറാണി
സ്വന്തം ലേഖിക
തിരുവനന്തപുരം: പാല്‍ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്കാണ് ലഭിക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലര്‍ന്ന പാലെത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രം പാല്‍ ഉല്‍പ്പാദനത്തില്‍ 27 ശതമാനം കുറവുണ്ടായെന്നും അദ്ദഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകര്‍ മേഖലയില്‍ നിന്ന് കൊഴിഞ്ഞുപോയതും മലപ്പുറത്താണ്. കോവിഡ് പ്രതിസന്ധി അവസാനിച്ചതോടെ രംഗത്തുണ്ടായിരുന്നവര്‍ തിരികെ വിദേശങ്ങളിലേക്ക് പോയതും ക്ഷീരമേഖലക്ക് തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.
മായം കലര്‍ന്ന പാല്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ചിഞ്ചുറാണി വിശദീകരിച്ചു. കാല്‍സ്യക്കുറവു മൂലം തളര്‍ന്നുവീഴുന്ന പശുക്കള്‍ക്ക് ചികിത്സ നല്‍കാന്‍ കൂടുതല്‍ സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.