play-sharp-fill
മെതിക്കളം പാലത്തിന് കൈവരികളില്ല: അപ്രോച്ച് റോഡും തകർന്നു: ബിജെപി കുമരകം പഞ്ചാ. സെക്രട്ടറിക്ക് നിവേദനം നൽകി

മെതിക്കളം പാലത്തിന് കൈവരികളില്ല: അപ്രോച്ച് റോഡും തകർന്നു: ബിജെപി കുമരകം പഞ്ചാ. സെക്രട്ടറിക്ക് നിവേദനം നൽകി

 

സ്വന്തം ലേഖകൻ
കുമരകം : ഇരുചക്ര വാഹന യാത്രക്കാർ ശ്രദ്ധിക്കുക. കുമരകം മൂന്നാം വാർഡിലെ മെതിക്കളം പാലത്തിലൂടെയാണ് വരുന്നതെങ്കിൽ ജാഗ്രത പാലിക്കണം. റോഡ് തകർന്നു കിടക്കുകയാണ്. അതുപോലെ പാലത്തിന്റെ കൈവരിയും ഇല്ല.

. തകർന്നുകിടക്കുന്ന അപ്പ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് പാലത്തിന് കൈവരി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി മൂന്നാം വാർഡ് കമ്മിറ്റിക്കുവേണ്ടി കമ്മിറ്റിയംഗം വികെ സുനിത്ത് കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

പാലത്തിന്റെ അപ്പ്രോച്ചിലെ കോൺക്രീറ്റിംഗ് തകർന്ന് മിറ്റിൽ ഇളകി കിടക്കുന്നതിനാൽ നിരവധി ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് അപകടത്തിൽപ്പെട്ടത്. പാലത്തിന് കൈവരിയും നിലവിലില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ ഇനിയും വലിയൊരു അപകടത്തിനായി കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് ആവശ്യമായ നടപടി സ്വീകരിക്കാനായി ഉത്തരവാദിത്തപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്.