play-sharp-fill
നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഇലക്ട്രിക്കൽ വർക്ക് നടത്തുന്ന കട തകർന്നു: ഇന്നുച്ചയ്ക്ക് കോട്ടയംചാലുകുന്നിലാണ് അപകടം

നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഇലക്ട്രിക്കൽ വർക്ക് നടത്തുന്ന കട തകർന്നു: ഇന്നുച്ചയ്ക്ക് കോട്ടയംചാലുകുന്നിലാണ് അപകടം

 

സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഇലക്ട്രിക്കൽ വർക്ക് നടത്തുന്ന കട തകർന്നു.. ചാലുകുന്ന് ജംഗ്ഷനു സമീപം ഇന്നുച്ചയ്ക്ക് റെനി ഇലക്ട്രിക്കൽ വർക്സ് എന്ന സ്ഥാപനത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. കടയുടെ ഒരുഭാഗത്തെ ഭിത്തി പൂർണ മായി തകർന്നു.

ഭിത്തി തകർന്ന് ഇഷ്ടിക വീണ് കടയ്ക്കുള്ളിലുണ്ടായിരുന്ന ചില ഉപകരണങ്ങളുംതകർന്നിട്ടുണ്ട്. കടയുടമ റെനി മറ്റൊരു മുറിയിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കടയോട് ചേർന്നുള്ള വീട്ടിൽ പ്രായമായ അമ്മയുണ്ടായിരുന്നു.

വാഗണർ കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
വയോധികനായ ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി തോമസ് എന്നയാളാണ് കാർ ഓടിച്ചത്. എൽ ബോർഡ് വച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുങ്കം ഭാഗത്തു നിന്ന് എത്തിയ കാർ ചാലുകുന്ന് ജംഗ്ഷനിലെത്തി തിരിഞ്ഞ് വീണ്ടും ചുങ്കം ഭാഗത്തേക്ക് പോകുമ്പോഴാണ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്.