വിവാദമായ ദി കേരള സ്റ്റോറി കണ്ടതിനു ശേഷം പ്രതികരണവുമായി നടി മേനക സുരേഷ്
സ്വന്തം ലേഖകൻ
കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി പ്രദര്‍ശനത്തിനെ ത്തിയത്സുദീപ്ദോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമ്രുത്ലാല്‍ ഷാ നിര്‍മ്മിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ സിനിമ കണ്ടിറങ്ങിയ നടി മേനക സുരേഷിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു . ‘നല്ല സിനിമയാണ്. പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങളല്ലേ. നമ്മുടെ അയല്‍പക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേള്‍ക്കുന്നത് തന്നെയാണ് ഇതെല്ലാമെന്നും സിനിമ പറയുന്നത് വസ്തുതകളാണെന്നും മേനക സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ജി. സുരേഷ് കുമാറും പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’ എന്നാണ് അദ്ദേഹം പറഞ്ഞത്. 33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്.
കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.