കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക്….! കോട്ടയം മേലുകാവുമറ്റത്ത് നവീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു; മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു

കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക്….! കോട്ടയം മേലുകാവുമറ്റത്ത് നവീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു; മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സൂപ്പർ സ്റ്റോറുകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധവ് തടയാനും സർക്കാരിന് കാര്യക്ഷമമായി ഇടപെടാനും സൂപ്പർ സ്റ്റോർ പോലുള്ള സ്ഥാപനങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

മേലുകാവുമറ്റം സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ കെട്ടിട ഉടമ പി. എം. മിത്രയ്ക്ക് നൽകി ആദ്യ വില്പന നടത്തി.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനുരാഗ് പാണ്ടിക്കാട്ട്, പ്രസന്ന സോമൻ, ബിൻസി ടോമി, ഗ്രാമപഞ്ചായത്തംഗങ്ങൾ, സപ്ലൈകോ കോട്ടയം റീജണൽ മാനേജർ ആർ. ജയശ്രീ, ജില്ലാ സപ്ലൈകോ ഓഫീസർ ഇൻ ചാർജ് ജി. അഭിജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ. കെ. മുജീബ്, കെ. അനൂപ് കുമാർ, ജോയി സ്കറിയ, ബി.ബി. ഐസക്, വ്യാപാര വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് ഈപ്പൻ തെക്കേക്കണ്ടം തുടങ്ങിയവർ പങ്കെടുത്തു.