ടോക്കിയോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ ആദ്യ മെഡൽ; രാജ്യത്തിന് വെള്ളിത്തിളക്കം നൽകി മീരഭായ്​ ചാനു; മെഡൽ നേട്ടം വനിതകളുടെ വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ 49 കിലോ വിഭാഗത്തിൽ; ഇന്ത്യക്കായി വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ ഒളിമ്പിക്​ മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി

സ്വന്തം ലേഖകൻ

ടോക്കിയോ : ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ ആദ്യ മെഡൽ. മീരഭായ്​ ചാനുവാണ്​ വെള്ളിമെഡൽ നേടി ടോക്കിയോയിൽ ഇന്ത്യയുടെ അഭിമാനമായത്​.

ഇന്ത്യക്കായി വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ ഒളിമ്പിക്​ മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ്​ ചാനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതകളുടെ വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ 49 കിലോ വിഭാഗത്തിലാണ്​ മീരഭായ് ചാനു ​രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കിയത്. ചൈനയുടെ സിഹിഹു ഹൂവാണ്​ സ്വർണം നേടിയത്​. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു.

94 കിലോ ഉയർത്തിയാണ്​ ചൈനീസ്​ താരം സിഹിഹു ഹൂവാ ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​.

2014 കോമൺവെൽത്ത്​ ഗെയിംസിൽ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെലത്ത്​ ഗെയിംസിലും സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കി.

2000ൽ 69 കിലോ വിഭാഗത്തിൽ കർണം മല്ലേശ്വരി ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു.