മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നില്ല; വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഗുണവക്ത്’ കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ

മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നില്ല; വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഗുണവക്ത്’ കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം വീഴ്ച വരുത്തുന്നതായി കണ്ടെത്തി.

വിജിലന്‍സാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തിലെ ക്രമക്കേട് കണ്ടെത്താന്‍, വിജിലന്‍സ്, ‘ഓപ്പറേഷന്‍ ഗുണവക്ത്’ എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ പ്രതിമാസം 13 സാംപിളുകളെങ്കിലും കുറഞ്ഞത് ശേഖരിച്ച്‌ ലാബുകളില്‍ പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നായാണ് മരുന്ന് ശേഖരിക്കേണ്ടത്.

എന്നാല്‍ ഇതിനു പകരം ഒരൊറ്റ മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാത്രം 13 സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധന അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. ഇത് കൂടാതെ, ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മൂന്ന് മരുന്നുകള്‍ നിര്‍മിച്ച കമ്പനികള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായും വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.