തിരുനക്കരക്ഷേത്ര മുറ്റത്ത് തമ്മില്‍തല്ലി എന്‍എസ്എസ് കാരാപ്പുഴയിലെ കുട്ടികള്‍; കുട്ടികളുടെ തമ്മില്‍തല്ല് ലഹരി ഉപയോഗത്തെ തുടര്‍ന്നെന്ന് സംശയം; പരിഹരിക്കാനെത്തിയ പ്രദേശവാസിയെ തല്ലി അവശനാക്കി; കുട്ടിക്കൂട്ടത്തിന്റെ അടിയേറ്റ് അവശനായ ആള്‍ ജില്ലാ ആശുപത്രിയില്‍; ക്ഷേത്രമുറ്റത്തെ ‘കുട്ടിക്കളി’ നിര്‍ത്തലാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങി തിരുനക്കര ക്ഷേത്ര ഉപദേശക സമിതി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ തമ്മില്‍ തല്ലി എന്‍എസ്എസ് സ്‌കൂള്‍ കാരാപ്പുഴയിലെ കുട്ടികള്‍. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ക്ലാസ് കഴിഞ്ഞെത്തിയ കുട്ടികള്‍ തമ്മിലാണ് വലിയ വാക്കേറ്റവും പിന്നാലെ കൂട്ടത്തല്ലും അരങ്ങേറിയത്. കുട്ടിക്കൂട്ടം തമ്മില്‍ തല്ലിയത് ലഹരി ഉപയോഗത്തെ തുടര്‍ന്നാണെന്ന് സംശയമുള്ളതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കുട്ടികളുടെ കയ്യാങ്കളി അതിര് കടന്നപ്പോള്‍ പരിഹരിക്കാനെത്തിയ ആളെ കുട്ടികള്‍ കൂട്ടമായി കൈകാര്യം ചെയ്തു. തല്ലുകൊണ്ട് അവശനായ ഇയാള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടികള്‍ തമ്മിലുള്ള ചെറിയ വാക്കേറ്റങ്ങള്‍ പതിവാണെങ്കിലും ലഹരിയുടെ ബലത്തില്‍ ഇത്ര വലിയ അക്രമം അരങ്ങേറുന്നത് ആദ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര പരിസരത്ത് ഒരു രീതിയിലുമുള്ള അക്രമവും അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് നാളെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് തേര്‍ഡ് ഐ ന്യൂസിനെ അറിയിച്ചു.