വ്യാജവാര്‍ത്തയെന്ന വ്യാളി സമൂഹത്തെ കാര്‍ന്നുതിന്നുന്നു’; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോട് കൂടി പെരുമാറണം;  വ്യാജവാര്‍ത്ത തടയാന്‍ കര്‍ശനമായ ശ്രമം ആവശ്യമെന്ന് ഡോക്ടര്‍ അനില്‍കുമാര്‍ വടവാതൂര്‍

വ്യാജവാര്‍ത്തയെന്ന വ്യാളി സമൂഹത്തെ കാര്‍ന്നുതിന്നുന്നു’; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോട് കൂടി പെരുമാറണം; വ്യാജവാര്‍ത്ത തടയാന്‍ കര്‍ശനമായ ശ്രമം ആവശ്യമെന്ന് ഡോക്ടര്‍ അനില്‍കുമാര്‍ വടവാതൂര്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: വ്യാജ വാര്‍ത്ത എന്ന വ്യാളി സമൂഹത്തെ ആകെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോട് കൂടി പെരുമാറാന്‍ വസ്തുതാ പരിശോധന കര്‍ക്കശമാക്കേണ്ട ആവശ്യമുണ്ടെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ദക്ഷിണ മേഖല കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ അനില്‍കുമാര്‍ വടവാതൂര്‍.

പാലാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി ചേര്‍ന്നു സംഘടിപ്പിച്ച വ്യാജ വാര്‍ത്ത വസ്തുതാ പരിശോധനയിലെ വെല്ലുവിളികള്‍ എന്ന് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ത്ത എന്നത് ഘരത്തില്‍ നിന്ന് ദ്രവരൂപത്തില്‍ ആയിക്കഴിഞ്ഞു എന്നും അതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യതക്ക് അത്രയേറെ കോട്ടം തട്ടി എന്നും കേരള സര്‍വകലാശാല മലയാളം വിഭാഗം അധ്യാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോക്ടര്‍ ടി കെ സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

വ്യാജ വാര്‍ത്തയുടെ അമിത പ്രളയത്തില്‍ വസ്തുത പരിശോധനയില്‍ സാങ്കേതികതയ്ക്ക് പരിമിതികള്‍ ഉണ്ടെന്നും ആ പരിമിതികളെ മറികടക്കാന്‍ അതേ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കാം എന്നും ഗൂഗിള്‍ വസ്തുത പരിശോധന പരിശീലകന്‍ സുനില്‍ പ്രഭാകര്‍ വിശദീകരിച്ചു. നിയമങ്ങള്‍ കര്‍ക്കശമാകാത്തതാണ് വ്യാജ വാര്‍ത്തയുടെ വ്യാപനം കൂട്ടുന്നതെന്ന് നിയമവിദഗ്ധന്‍ അഡ്വ. ഷണ്മുഖം ഡി ജയന്‍ അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളെ കുറിച്ച്‌ ഐഐടി അധ്യാപകന്‍ ഡോ. അരുണ്‍ സിറിള്‍ ജോസ് സംസാരിച്ചു. ഐഐഐടി അധ്യാപകരായ ഡോ ഭാഗ്യരാജ്, ഡോ ജി ആര്‍ ഗായത്രി , ഡോ. ജോസിറ്റ് മറിയ, ഐ ഐ എം സി അധ്യാപകന്‍ എ ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശില്പശാലയില്‍ പങ്കെടുത്ത കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും ഐഐഐടി അസോസിയേറ്റ് ഡീന്‍ ഡോ എബിന്‍ ഡെനി രാജ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു